നടി സ്വാതി റെഡ്ഡി വിവാഹിതയാകുന്നു


ഓഗസ്റ്റ് 14.2018. നടി സ്വാതി റെഡ്ഡി വിവാഹിതയാകുന്നു. പൈലറ്റായ വികാസ് ആണ് സ്വാതിയുടെ വരന്‍. 2005ൽ പുറത്തിറങ്ങിയ ഡെയ്ഞ്ചര് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേനിലൂടെയാണ് സ്വാതി മലയാളത്തില് എത്തിയത്.

ആമേന്‍, നോര്‍ത്ത് 24 കാതം, ആട്, മോസയിലെ കുതിരമീനുകള്‍ എന്നീ സിനിമകളില്‍ അഭിനയിച്ചു. സുബ്രഹ്മണ്യപുരം എന്ന തമിഴ്ചിത്രത്തിലെ 'കണ്‍കളിരണ്ടാല്‍' എന്ന ഗാനത്തിലൂടെയാണ് സ്വാതി ഏറെ ശ്രദ്ധ നേടിയത്. തെലുങ്ക് സംവിധായകനും സ്വാതിയുടെ സുഹൃത്തുമായ ശ്രീധര്‍ ശ്രീയാണ് വാര്‍ത്ത പുറത്തു വിട്ടത്. ഓഗസ്റ്റ് 30ന് ഹൈദരാബാദില്‍ വെച്ചായിരിക്കും വിവാഹം നടത്തുക.

മലേഷ്യന്‍ എയര്‍വേസില്‍ ജോലി ചെയ്യുന്ന വികാസുമായി സ്വാതി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നെന്നാണ് സൂചന. ജക്കാര്‍ത്തയിലാണ്      വികാസ് സ്ഥിരതാമസം.

ഹൈദരാബാദില്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കൂ. മലയാള സിനിമയില്‍ ഏറെ സുഹൃത്തുക്കളുള്ള സ്വാതി അവര്‍ക്കായി പിന്നീട് കൊച്ചിയിലും വിരുന്ന് നടത്തുന്നുണ്ട്.

Actress Swathi Reddy gets marry, Kerala, news, Cinema, Marriage, Swathi Reddy.