തകർന്ന ദേശീയ പാത; അപകടങ്ങൾ തുടർക്കഥയാകുന്നു. മൊഗ്രാലിൽ കുഴി വെട്ടിക്കുന്നതിനിടെ പിക്കപ്പ് മറിഞ്ഞു


മൊഗ്രാൽ ആഗസ്റ്റ് 01-2018 • മൊഗ്രാൽ ദേശീയ പാതയിൽ കുഴിയിൽ വീണ് പിക്ക് അപ്പ് വാൻ മറിഞ്ഞു. ബുധനാഴ്ച പുലർച്ചെ നാലു മണിക്ക് മൊഗ്രാൽ മുഹ്‌യിദ്ദീൻ പള്ളിക്ക് സമീപം ദേശീയ പാതയിലാണ് അപകടം നടന്നത്. കർണ്ണാടകയിൽ നിന്ന് പഴവുമായി പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പിക്ക് അപ്പ് കുഴിയിൽ വീണ് മറിയുകയായിരുന്നു. പിക്കപ്പിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 

മഞ്ചേശ്വരം കാസറഗോഡ് ദേശീയപാതയിൽ കുഴിയിൽ വീണ് വാഹനങ്ങൾ അപടകടത്തിൽ പെടുന്നത് പതിവായിരിക്കുകയാണ്. റോഡ് വിഷയത്തിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തമാവുമ്പോഴും അധികൃതർക്ക് നിസ്സംഗതാ ഭാവമാണ്.


accident-mogral