മറികടന്നെത്തിയ സ്കൂട്ടർ ബസിന് മുന്നിൽ മറിഞ്ഞു; സ്കൂട്ടർ യാത്രക്കാരെ രക്ഷിക്കാൻ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിയപ്പോൾ ബസ് പിറകിലോട്ട് നീങ്ങി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു


കുമ്പള ഓഗസ്റ്റ് 03-2018 • മറികടന്ന് വന്ന് മറിഞ്ഞ സ്‌കൂട്ടർ യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന ബസ്സ് വൈദ്യുതി തൂണിൽ ഇടിച്ച് നിന്നു. നെടുകെ പിളർന്ന വൈദ്യുതി തൂണ് മറിയാതെ തൂങ്ങി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച രാവിലെ പേരാൽ കണ്ണൂരിൽ നിന്നും കുമ്പളയിലേക്ക് വരികയായിരുന്ന മഹാലക്ഷ്മി ബസ്സാണ് അപകടത്തിൽപെട്ടത്. കുണ്ടങ്കറടുക്ക ദിനേശ് ബീടിക്കമ്പനിക്ക് മുമ്പിലാണ് അപകടം. സ്‌കൂൾ വിദ്യാർത്ഥി കളടക്കം നിറയെ യാത്രക്കാരുണ്ടായിരുന്നു ബസ്സിൽ. വിവരമറിഞ്ഞ പോലീസും കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തി വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു.

bus, hit, electric, post, news, kumbla,