കൊല്ലത്ത് കെ എസ് ആര്‍ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു


കൊല്ലം: ഓഗസ്റ്റ് 13.2018. കൊട്ടിയം ഇത്തിക്കര പാലത്തില് കെ.എസ്.ആര്‍ ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 2 മരണം. കെ.എസ്.ആര് ടി.സി കണ്ടക്ടര്‍ താമരശ്ശേരി സ്വദേശി പി.ടി സുഭാഷും ലോറി ഡ്രൈവറുമാണ് മരിച്ചത്. 26 പേര്ക്ക് പരിക്കേറ്റു. എട്ടു പേരുടെ നില ഗുരുതരമാണ്. ബസ് ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച പുലര്‌ച്ചെ 6.50 നായിരുന്നു അപകടം സംഭവിച്ചത്.

മാനന്തവാടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്ആര് ടിസി ഡീലക്‌സ് ബസും തിരുവനന്തപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയുടെ ഡ്രൈവറെ ഒന്നര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്.

ഡ്രൈവര് ഉറങ്ങിപ്പോയതായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസും നാട്ടുകാരും ചേര്ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെത്തുടര്ന്ന് ദേശീയപാതയില് ഗതാഗതം തടസ്സപ്പെട്ടു.


Accident in Kollam, Kerala, news, Accident, Death, Lorry, KSRTC bus,Injured, Hospital, Police, Natives.