കാറിനു മുകളിൽ തെങ്ങു വീണ് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റിന്റെ മകൻ മരിച്ചു


മലപ്പുറം ഓഗസ്റ്റ് 03-2018 •  ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റും ന്യൂനപക്ഷ ക്ഷേമ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ പ്രെഫ. എ.പി അബ്ദുള്‍ വഹാബിന്റെ മകന്‍ അപകടത്തില്‍ മരിച്ചു. തേഞ്ഞിപ്പാലം പാണമ്പ്രയിലെ ഹഫീസ്‌ അബ്ദുറഹിമാന്‍ (27) ആണ് മരിച്ചത്. മൊറയൂരിലെ പറമ്പിൽ വെച്ച്‌ തെങ്ങ് ദേഹത്തേക്ക് വീഴുകയായിരുന്നു.

ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: റസിയ. സഹോദരങ്ങള്‍ ഹസീം ജസീം, അബീദ് ഷഹീര്‍

accident-death-malappuram