സിദ്ദീഖ് വധം; കുമ്പളയിലും ഉപ്പളയിലും ഹർത്താലനുകൂലികൾ കടകളടപ്പിച്ചു; ബന്തിയോട് ബസിന് നേരെ കല്ലേറ് ഡ്രൈവർക്ക് പരിക്ക്


ഉപ്പള, ഓഗസ്റ്റ് 06-2018 • ഉപ്പളയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവത്തിൽ തിങ്കളാഴ്ച ഉച്ചക്ക് ശേഷം ഹർത്താൽ ആഹ്വാനം ചെയിതിരിക്കെ രാവിലെ മുതൽക്കേ ഹർത്താലനുകൂലികൾ കടകൾ അടപ്പിച്ചു. കുമ്പളയിലും ഉപ്പളയിലും ചില കടകൾ തുറന്നെങ്കിലും ഹർത്താലനുകൂലികൾ അടപ്പിക്കുകയായിരുന്നു. ഉപ്പളയിൽ കടയടപ്പിക്കലുമായി ബന്ധപ്പെട്ട് പോലീസും പ്രവർത്തകരും വാക്കുതര്‍ക്കമുണ്ടായി. ബന്തിയോട് കുക്കാറിനടുത്ത്  കർണാടക ആർ ടി സി ബസ്സിന് നേരെ കല്ലേറുണ്ടായി. സംഭവത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. 

ഉപ്പളയിലും സമീപ പ്രദേശങ്ങളിലും അനിഷ്ട സംഭവനകളുണ്ടാവാതിരിക്കാൻ വൻ പോലീസ് കാവലാണ് ഏർപെടുത്തിയിരിക്കുന്നത്.

news, uppala, siddik, murder, case,