അങ്കണവാടിയിലെ പരിപ്പുകറി പാത്രത്തില്‍ വീണ് അഞ്ചുവയസുകാരി മരിച്ചുഭോപ്പാല്‍: ഓഗസ്റ്റ് 29.2018. അങ്കണവാടിയിലെ പരിപ്പുകറി പാത്രത്തില്‍ വീണ് അഞ്ചുവയസുകാരി മരിച്ചു. സുഹാസിനി ബൈഗയാണ്  മരിച്ചത്. മധ്യപ്രദേശിലെ ശഹ്‌ഡോല്‍ ജില്ലയിലാണ് സംഭവം. കുട്ടി അറിയാതെ കാല്‍ വഴുതി പാത്രത്തില്‍ വീണതാവാമെന്നാണ് നിഗമനം. ജബൽപുരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരിച്ചത്. 

അങ്കണവാടിയിലെ സഹായിയായ കൈസി ബൈഗയാണ് കുട്ടിയെ പാത്രത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. പാചകപ്പുരയോടു ചേര്‍ന്ന മുറിയില്‍ അരിയെടുക്കാന്‍ പോയിരുന്നുവെന്നും കുട്ടിയുടെ നിലവിളി കേട്ടാണെത്തിയതെന്നും ഇവര്‍ പറഞ്ഞു. കുട്ടിയുടെ അച്ഛനെ വിവരമറിയിക്കുകയും ജില്ലാ ആശുപത്രിയിലെത്തിക്കുകയുമായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

ജില്ലാ ആശുപത്രിയില്‍ നാലു ദിവസം ചികിത്സയില്‍ കഴിയവെ ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസ് കുട്ടിയെ മികച്ച ചികിത്സയ്ക്കായി ജബല്‍പ്പൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്കിടെ ചൊവ്വാഴ്ച വൈകിട്ടാണ് കുട്ടി മരിച്ചത്. സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഏതെങ്കിലും തരത്തിലുള്ള കൃത്യവിലോപം കണ്ടെത്തിയാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

5-year-old dies after falling in boiling dal at Madhya Pradesh anganwadi centre, news, ദേശീയം, Obituary.