അഹമ്മദാബാദില്‍ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു; പത്ത് പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിഅഹമ്മദാബാദ്: ഓഗസ്റ്റ് 27.2018. അഹമ്മദാബാദില്‍ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു. പത്ത് പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി. നാല് പേരെ രക്ഷപ്പെടുത്തി. 20 വര്‍ഷം മുന്‍പ് സര്‍ക്കാരിന്റെ ഭവന പദ്ധതി പ്രകാരം നിര്‍മിച്ച രണ്ട് നാല് നിലകെട്ടിടങ്ങളുടെ രണ്ട് ബ്‌ളോക്കുകളാണ്  തകര്‍ന്നുവീണത്. ഞായറാഴ്ച രാത്രിയാണ് സംഭവം.

പത്ത് പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, കൃത്യമായ എണ്ണം ഇപ്പോഴും അറിവായിട്ടില്ല . കാലപ്പഴക്കത്തെ തുടര്‍ന്ന് കെട്ടിടം ഏത് സമയത്തും തകരാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അവിടെ നിന്ന് മുന്നൂറോളം താമസക്കാരെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍, താമസക്കാരില്‍ ചിലര്‍ കെട്ടിടത്തിലേക്ക് മടങ്ങിവന്നിരുന്നുവെന്ന് അഹ്മദാബാദ് മേയർ ബിജാൽ പട്ടേൽ പറഞ്ഞു. അതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ദുരന്തനിവാരണ സേന ശ്രമിച്ചു വരികയാണ്.

news, ദേശീയം, Ahmedabad, Building, Collapsed, 4 Rescued, Many Trapped After Decades-Old Buildings Collapse In Ahmedabad.