മൊഗ്രാലിൽ പത്ത് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ


കുമ്പള: ഓഗസ്റ്റ് 16.2018. പത്ത് കിലോ ഗ്രാം കഞ്ചാവുമായി രണ്ട് കർണ്ണാടക സ്വദേശികളായ യുവാക്കൾ പിടിയിൽ. തലപ്പാടി കെ.സി.റോഡ് സ്വദേശികളായ അഷ്റഫ് ഷംസീർ (26), ഇബ്രാഹിം യഹ്‌യ (18) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരം കിട്ടി എത്തിയ കുമ്പള എക്സൈസ് റേഞ്ച് ഓഫീസർ വി.വി.പ്രസന്ന കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് മയക്കുമരുന്ന് പിടിച്ചത്. മൊഗ്രാൽ കൊപ്ര ബസാർ കോട്ടയിലെ ആളില്ലാത്ത വീട്ടിലായിരുന്നു ഒളിപ്പിച്ച് വെച്ചിരുന്നത്.

എക്സൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സിജിൻ കുമാർ, മൊയ്തീൻ സാദിഖ്, ശാലിനി, ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവരുമാണ് ഉണ്ടായിരുന്നത്.

2 held with Ganja, Kumbla, Kerala, news, GoldKing-ad, Ganja, Held.