ക്രിക്കറ്റ് മത്സരത്തിനിടെ കുട്ടികൾ തമ്മിൽ വെടിവെപ്പ്; അഞ്ച് പേര്‍ക്ക് പരിക്ക്നോയ്‌ഡ: ഓഗസ്റ്റ് 30.2018. ക്രിക്കറ്റ് മത്സരത്തിനിടെ കുട്ടികൾ തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്‌ഡയിലാണ് സംഭവം. ബുധനാഴ്‌ച്ച രാവിലെ ഗൗതം ബുദ്ധ നഗറിലെ ഒരു ഗ്രാമത്തിലാണ് ക്രിക്കറ്റ് കളിക്കിടെ കുട്ടികള്‍ തമ്മിലടിയിലേർപ്പെട്ടത്. മുഹമ്മദ് റിസ്‌വാന്‍, നസീം, മുഹമ്മദ് ആരിഫ്, വഖില്‍ ഖാന്‍, ഉമര്‍ ഖാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ റിസ്‌വാന്‍റെ നില ഗുരുതരമാണെന്ന് പൊലിസ് വ്യക്തമാക്കി.

റിസ്‌വാന്റെ ബന്ധുക്കൾ പ്രതികൾക്കെതിരെ അതിവേഗനടപടി ആവശ്യപ്പെട്ടു. തലയ്ക്ക് വെടിയേറ്റ റിസ്‌വാനെ ഉടന്‍ ദാദ്രി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു. പിന്നീട് ഗാസിയാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റിസ്‌വാന്‍റെ അമ്മാവന്‍ നല്‍കിയ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലിസ് കേസെടുത്തു. 

സ്ഥലത്തു കനത്ത പോലീസ് സേനയെ വിന്യസിച്ചു. പ്രതികള്‍ക്കായി പൊലിസ് തിരച്ചില്‍ നടത്തുകയാണെന്ന് ജാര്‍ച്ചാ പൊലിസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.

World, news, Police, Shooting, Cricket match, Injured, Hospital, Case, 2 groups clash in Greater Noida over cricket match.