കല്യാണം ക്ഷണിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയെ ഭീഷണിപ്പെടുത്തി 20 പവൻ കൊള്ളയടിച്ചുതൊക്കോട്ടു: ഓഗസ്റ്റ് 21.2018. വിവാഹം ക്ഷണിക്കാനെന്ന മട്ടിൽ വീട്ടിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയെ അക്രമിച്ച് ഇരുപത് പവൻ സ്വർണ്ണവുമായി കടന്നു. കോണാജെക്ക് സമീപം മംഗലങ്കരയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മങ്കലങ്കരയിലെ ലത്തീഫിന്റെ വീട്ടിലേക്ക്  രണ്ടു പേർ വിവാഹം ക്ഷണിക്കാനെന്ന പേരിൽ എത്തുകയായിരുന്നു.  ഇതിൽ ഒരാൾ പർദ്ദ ധരിച്ചിരുന്നു. ഈ സമയത്ത് ലത്തീഫ് ഇയാളുടെ മക്കളോടൊപ്പം പുറത്ത് പോയിരിക്കുകയായിരുന്നു. സംശയമൊന്നും തോന്നാതിരുന്ന വീട്ടമ്മ വാതിൽ തുറന്നു.

വീട്ടിനകത്തെത്തിയ സംഘം സ്ത്രീയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് അകത്തെ മുറിയിൽ നിന്ന് 20 പവനിലധികം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ എടുത്ത് സ്ഥലം വിടുകയായിരുന്നു. കോണാജെ പോലീസ് കേസെടുത്തു. പോലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. കുടുംബത്തെ നന്നായി അറിയുന്നവരാകാം മോഷ്ടാക്കളെന്നാണ് പോലീസ് സംശയിക്കുന്നത്.

Mangalore, news, ദേശീയം, transit-ad, Threatened, Robbery, Gold, Assault, Police, Case, 2 gang threatened house wife; stolen 20 sovereign gold.