പ്രളയം: പ്ലസ്ടു സർട്ടിഫിക്കറ്റ് നശിച്ചതിൽ മനം നൊന്ത് പത്തൊമ്പതുകാരൻ ആത്മഹത്യ ചെയ്തുകോഴിക്കോട്: ഓഗസ്റ്റ് 20.2018. പ്രളയത്തിൽ  പ്ലസ് ടു സർട്ടിഫിക്കറ്റ് നശിച്ചു പോയതിൽ മനം നൊന്ത് പത്തൊമ്പത്കാരൻ ജീവനൊടുക്കി. കോഴിക്കോട് കാരന്തൂരിലാണ് അതീവ സങ്കടകരമായ സംഭവം നടന്നത്. കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കൈലാഷ് ആണ് മരണപ്പട്ടത്.

മൂന്ന് ദിവസം മുമ്പാണ് കൈലാഷും കുടുംബവും താമസിക്കുന്ന വീട്ടിൽ  വെള്ളം കയറിയത്. തുടർന്ന് ഇവരെ ദുരിതാശ്വാസ കേന്ദ്രത്തി മാറ്റുകയായിരുന്നു. ഏതാനും ദിവസം മുമ്പ് കൈലാഷിന്  ഐ.ടി.ഐ യിൽ അഡ്മിഷൻ ശരിയായിരുന്നു. വലിയ സാമ്പത്തിക ശേഷിയില്ലാത്ത കുടുംബം കുട്ടിയെ കോഴ്സിന് ചേർക്കുന്നതിനായി കുറച്ച് പണം സംഘടിപ്പിക്കുകയും യൂണിഫോമും മറ്റും തയ്യാറാക്കി വെച്ചിരിക്കുകയുമായിരുന്നു. അപ്പോഴാണ് വീട് വെള്ളപ്പൊക്കത്തിലകപ്പെട്ടത്.

വെള്ളമിറങ്ങി വീട്ടിലെത്തിയ മാതാപിതാക്കൾ തന്നെയാണ് കൈലാഷ് തൂങ്ങി മരിച്ചതായി കണ്ടത്.പെയിന്റിംഗ് തൊഴിലാളിയായ  പിതാവിന്റെ പ്രതീക്ഷ കൈലാസിലായിരുന്നു.  കൂടാതെ വെള്ളപ്പൊക്കത്തിൽ ഇവരുടെ വീട്ടിലെ മുഴുവൻ സാധന സാമഗ്രികളും വെള്ളപ്പൊക്കത്തിൽ നശിച്ചു.

Kozhikkod, Kerala, news, Suicide, Flood, 19 year old committed suicide .