സമൂഹത്തോട് പ്രതിബദ്ധരാവാൻ സാമൂഹിക സേവനവുമായി വാഫി വിദ്യാർത്ഥികൾ


ബന്തിയോട് ജൂലൈ 30,2018 • ചാന്ദ്രയാൻ ദിനത്തോടനുബന്ധിച്ച് സകൂൾ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരമൊരുക്കി വാഫി വിദ്യാർത്ഥികൾ.ഉമറലി ശിഹാബ് തങ്ങൾ ഇസ് ലാമിക് അക്കാദമി കൊക്കച്ചാൽ വാഫി കോളേജ് അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികളാണ് സ്കൂൾ വിദ്യാർത്ഥികൾക്ക് മത്സരം നടത്തിയത് ജി എച്ച് എസ് എസ് മൊഗ്രാൽ& ജി എസ് ബി എസ് കുമ്പള,എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കാണ് മത്സരം സംഘടിപ്പിച്ചത്. കേരളത്തിനകത്തും പുറത്തുമായി മതഭൗതിക സമന്യയ വിദ്യാഭ്യാസ രംഗത്ത് 80 ഓളംകോളേജുകളുള്ള കോഓർട്നേഷ്യൻ ഓഫ് ഇസ്ലാമിക് കോളേജി (cic)ൻറെ പാഠ്യപദ്ധതി പ്രകാരം ഡിഗ്രി വിദ്യാർഥികൾക്കുള്ള 192 മണിക്കൂർ നിർബന്ധിത സാമൂഹ്യസേവനത്തിന് ഭാഗമായാണ് വാഫി കോളേജ് വിദ്യാർഥികൾ മത്സരങ്ങൾ സംഘടിപ്പിച്ചത്.സാമൂഹിക പ്രതിബദ്ധത കുറഞ്ഞുവരുന്ന വർത്തമാന കാലസമൂഹത്തിൽ സാമൂഹ്യ സേവനത്തിനായി മികച്ച അവസരമാണ് വിദ്യാർഥികൾക്കായി cic ഒരുക്കിയിരിക്കുന്നത് .നാടിൻറെ പലഭാഗത്തും നടക്കുന്ന വിദ്യാർത്ഥികളുടെ സേവനങ്ങൾ പ്രശസ്തിഏറിവരികയാണ് .വീട് നിർമാണം, പരിസര ശുചീകരണം ,വിവിധ വിഷയങ്ങളിൽ ക്ലാസ്അവതരണം തുടങ്ങിയ എല്ലാ മേഖലകളിലും വിദ്യാർത്ഥികൾ സജീവമായി രംഗത്ത് വരുന്നു.
wafy-students