ഉപ്പള അപകടം; പെൺകുട്ടി കൂടി മരിച്ചു. മരണസംഖ്യ ആറായി


ഉപ്പള ജൂലൈ 10, 2018 •  ഗൃഹപ്രവേശനച്ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഫോഴ്‌സ് ട്രാക്‌സ് തൂഫാന്‍ ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ്​ ചികിൽസയിൽ കഴിയുകയായിരുന്ന പെൺകുട്ടി മരിച്ചു.

തലപ്പാടി കെ.സി റോഡ് അജ്ജനടുക്കയിലെ അബ്ദുൽ നാസർ- നസീമ ദമ്പതികളുടെ മകൾ ഒരു വയസുള്ള ഫാത്തിമ ആണ് മരിച്ചത്. തിങ്കളാഴ്ച്ച ഉണ്ടായ അപകടത്തിൽ കുട്ടിയുടെ മാതാവ് നസീമ മരിച്ചിരുന്നു. 

അപകടത്തിൽ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ (65), മക്കളായ നസീമ(30), അസ്മ (28), അസ്മയുടെ ഭര്‍ത്താവ് ഇംതിയാസ് (38), ബീഫാത്തിമയുടെ മറ്റൊരു മകളായ സൗദയുടെ ഭര്‍ത്താവ് മുഷ്താഖ്(38) എന്നിവർ മരിച്ചിരുന്നു.

എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 13 പേര്‍ക്കാണ് പരിക്കേറ്റത്. ഇവർ മംഗളൂരിലെ യൂണിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ രണ്ടു കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ് . അസ്മയുടെ മക്കളായ സല്‍മാന്‍ (16), അബ്ദുല്‍ റഹ്മാന്‍ (12), മാഷിദ(10), അമല്‍ (ആറ്), ആബിദ് (എട്ട് മാസം), നസീമയുടെ മക്കളായ ഷാഹിദ്(16), ആഫിയ (9), മുഷ്താഖിന്റെ ഭാര്യ സൗദ മക്കളായ സവാദ്(12), ഫാത്തിമ (10), അമര്‍ (5), സുമയ്യ (3) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.

uppala, nayabazar, accident, death,