സിറ്റിസൺ സ്പോർട്സ് ക്ലബ് ഉപ്പള; ഫുട്‌ബോൾ സെലക്ഷൻ ട്രയൽസ് നടത്തി


ഉപ്പള, ജൂലൈ 16, 2018 • സിറ്റിസണ്‍ സ്പോര്‍ട്സ് ക്ളബ്ബ് ഉപ്പളയുടെ നേതൃത്വത്തില്‍ ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജി സ്റ്റേഡിയത്തില്‍ വെച്ച് സംഘടിപ്പിച്ച അണ്ടര്‍-16 വിഭാഗത്തിലുള്ള ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്താനായുള്ള സെലക്ഷന്‍ ട്രയല്‍സ് ശ്രദ്ധേയമായി. ഞായറാഴ്ച രാവിലെ 7 മണി മുതല്‍ ആരംഭിച്ച ട്രയല്‍സ് 12 മണി വരെ നീണ്ടു നിന്നു. ട്രയല്‍സില്‍ നൂറ്റമ്പതോളം വരുന്ന കുട്ടികള്‍ പങ്കെടുത്തു. ട്രയല്‍സിന് റഷീദ് മജാല്‍, നാസിര്‍ പി.എം., അസീം മണിമുണ്ട, റഫീക്ക് ബി.എസ്, ഹനീഫ് ബി.എസ്, അഷ്റഫ് മാംഗളൂര്‍, അഷ്റഫ് സിറ്റിസണ്‍, അഷ്ഫാഖ് ബി.എസ്, മുസ്തഫ അദീക്ക, ഫാറൂക് സിറ്റിസണ്‍, മുഹമ്മദ് മണ്ണംകുഴി, സാദിക്, മുഹമ്മദ് നാഫി, മന്‍സൂര്‍ അദീക്ക, മുനവര്‍ സിറ്റിസണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

uppala-football-news