ബായിക്കട്ട - ഉളുവാർ റോഡ് നശിച്ചു; യാത്രക്കാർക്ക് ദുരിതം


കുമ്പള ജൂലൈ 28, 2018 • ബായിക്കട്ട - ഉളുവാർ റോഡ് പൊട്ടിപ്പൊളിഞ്ഞ് നശിച്ചു. ബായിക്കട്ട ത്വാഹ മസ്ജിദിന് സമീപത്തു നിന്നും കോരത്തില വരെയുള്ള റോഡാണ് നശിച്ചത്. മൂന്നു വർഷം മുമ്പ് ടാർ ചെയ്ത റോഡ് മഴയ്ക്ക് മുമ്പേ നശിച്ചു തുടങ്ങിയിരുന്നു. കാലവർഷം ശക്തമായതോടെ റോഡ് പൂർണമായും തകർന്നു. മണൽ ലോറികളും മറ്റ് വലിയ വാഹനങ്ങളും നിരന്തരം സഞ്ചരിക്കുന്ന റോഡാണിത്. 

സ്കൂൾ, മദ്രസ വിദ്യാർത്ഥികളും മറ്റ് നൂറു കണക്കിന് ആളുകളും നടന്നു പോകുന്ന വഴി കൂടിയാണ്. വാഹനങ്ങൾ വരുമ്പോൾ നടന്നു പോകുന്നവർക്ക് റോഡരികിൽ ഒതുങ്ങി നടക്കാനോ നിൽക്കാനോ ഉള്ള സൗകര്യം ഇവിടെ ഇല്ല. അത് കൊണ്ടു തന്നെ വാഹനങ്ങൾ കടന്നു പോകുമ്പോൾ വഴിയാത്രക്കാർക്ക് ദേഹത്ത് ചെളി തെറിക്കുന്നു. കുട്ടികളും വൃദ്ധന്മാരുമാണ് ഏറെ പ്രയാസപ്പെടുന്നത്. 

റോഡ് റീടാർ ചെയ്ത് ഗതാഗയോഗ്യമാക്കണമെന്നും ഇരുവശങ്ങളിലും ഡ്രൈനേജും ഫുട്പാത്തും നിർമ്മിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

baikkatta, uluwar, road, uluwar-baikkatta-road