മംഗളൂരു ജൂലൈ 14, 2018 • ഉള്ളാള്‍ റയില്‍വേ സ്റ്റേഷന്റെ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ ഉണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു വീണത്. കെട്ടിടം കാലപ്പപഴക്കമാണ് തകർച്ചയ്ക്ക് കാരണം. ടിക്കറ്റ് ബുക്കിംഗ് കൗണ്ടർ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് തകർന്നത്. ആളില്ലാത്ത സമയത്തായതിനാല്‍ വന്‍ ദുരന്തമൊഴിവായി. ടിക്കറ്റ് ബുക്കിംഗ് കൗണ്ടര്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. സ്റ്റേഷന് മേല്‍ക്കൂര നിര്‍മ്മിക്കാന്‍ ഡിവിഷന് പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. 10 ലക്ഷം രൂപ ചിലവിലാണ് പുതിയ മേല്‍ക്കൂരയും അനുബന്ധ കെട്ടിടവും നിര്‍മിക്കുന്നത്. ഇതിനുള്ള ഫണ്ട് പാസായിട്ടുണ്ടെന്നാണ് വിവരം. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ലഭ്യമാകും.
ullal, railway, station, building, collapse, news,