ഉദയകുമാര്‍ ഉരുട്ടിക്കൊലകേസ്; രണ്ടു പോലീസുകാർക്ക് വധശിക്ഷ


തിരുവനന്തപുരം ജൂലൈ 25, 2018 • പതിമൂന്നുവര്‍ഷം മുമ്പ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് വധിശിക്ഷ. ജിത കുമാര്‍, ശ്രീകുമാര്‍ എന്നീ പോലീസുകാര്‍ക്കാണ് തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്.

രണ്ടുലക്ഷം രൂപ വീതം പിഴയും ഇരുവര്‍ക്കും വിധിച്ചിട്ടുണ്ട്. കേസിലെ അഞ്ചുപ്രതികള്‍ കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. ഒന്നും രണ്ടും പ്രതികളായ പോലീസുകാര്‍ കൊലക്കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. 2005ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

udayakumar-custodial-death