പുഴകളിൽ മാലിന്യം തള്ളുന്നത് പതിവായി


കുമ്പള ജൂലൈ 24, 2018 • പുഴകളിൽൽ മാലിന്യം തള്ളുന്നത് പതിവായി. നഗരത്തിലെ കടകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും കല്യാണം, സൽക്കാരം തുടങ്ങിയ പരിപാടികൾക്കു ശേഷം ഭക്ഷണം വിളമ്പിയ കടലാസ്, തെർമോകോൾ പ്ലേറ്റുകൾ, പ്ലാസ്റ്റിക് ഗ്ലാസുകൾ, ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങി എല്ലാ മാലിന്യങ്ങളും പുഴയിലാണ് കൊണ്ടിടുന്നത്. വലിയ പ്ലാസ്റ്റിക് കാരിബാഗുകളിൽ പൊതിഞ്ഞെടുത്ത് വാഹനങ്ങളിൽ കൊണ്ടുവന്ന് പുഴയിലേക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത്. മൊഗ്രാൽ, കുമ്പള, ഷിറിയ എന്നിവടങ്ങളിലെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. പുഴ മലിനീകരണത്തിനെതിരെ നടപടികൾ സ്വീകരിക്കാൻ വ്യവസ്ഥകളുണ്ടെങ്കിലും ഇക്കാര്യത്തിൽ തികഞ്ഞ നിസ്സംഗതയാണ് അധികൃതർ പുലർത്തുന്നത്. കഴിഞ്ഞ ദിവസം ഓംനി വാഹനത്തിൽ മാലിന്യം കൊണ്ട് വന്ന് പുഴകളിൽ തള്ളുന്ന ദൃശ്യം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു.

throwing-waste-kumbla