ആത്മഹത്യയ്ക്കു ശ്രമിച്ച് ഗുരുതരാവസ്ഥയിൽ യുവാവ് ആശുപത്രിയിൽ


കുമ്പള ജൂലൈ 29, 2018 • ആത്മഹത്യയ്ക്കു ശ്രമിച്ച് ഗുരുതരാവസ്ഥയിലായ കൊലക്കേസ് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായിക്കാപ്പ് അനന്തപുരം റോഡിൽ താമസക്കാരനായ പരേതനായ ദയാനന്ദയുടെ മകൻ ശരത് രാജ് (28) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് ഇയാളെ വീടിനകത്ത് കയറിട്ട് തൂങ്ങിയ നിലയിൽ കണ്ടത്. കെട്ടഴിച്ച് ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

സി.പി.എം പ്രവർത്തകനായ ശാന്തിപ്പള്ളയിലെ മുരളീധരനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ശരത് രാജ്. കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് ആത്മഹത്യാശ്രമം. 

ബിഎംഎസ് പ്രവർത്തകനായിരുന്ന ശരത് രാജിന്റെ അച്ഛൻ ഓട്ടോ ഡ്രൈവർ ദയാനന്ദയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ട ആളായിരുന്നു മുരളീധരൻ. അച്ഛന്റെ കൊലപാതകത്തിലെ വൈരാഗ്യം കൊണ്ട് മുരളീധരനെ ബൈക്ക് തടഞ്ഞു നിർത്തി കുത്തിക്കൊലപ്പെടുത്തി എന്നാണ് ശരത് രാജിനെതിരെയുള്ള കേസ്.

suicide, attempt, news, kasaragod, kumbla,