പൊതു ശൗചാലയം കോളേജ് ക്യാമ്പസിനകത്ത്; വിദ്യാർഥികൾ നിർമാണ പ്രവൃത്തി തടഞ്ഞു


കുമ്പള,  ജൂലൈ 31-2018 •   ജൂലൈ 31-2018 •  ക്യാമ്പസിനകത്ത് പൊതു ശൗചാലയം പണിയാനുള്ള പഞ്ചായത്തിന്റെ പ്രവൃത്തി വിദ്യാർഥികൾ തടഞ്ഞു. കുമ്പളയിൽ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കുമ്പള (ഐഎച്ച്.ആർ.ഡി) കോളേജ് ക്യാമ്പസിൽ പൊതുശൗചാലയം നിർമ്മിക്കാനുള്ള കുമ്പള ഗ്രാമപഞ്ചായത്തിന്റെ ശ്രമങ്ങൾക്കെതിരെയാണ് വിദ്യാർഥികൾ സംഘടിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 

നിലവിൽ ഐ.എച്ച്.ആർ.ഡി പ്രവർത്തിക്കുന്നത് കുമ്പള പഞ്ചായത്ത് ടൗൺ ഹാളിനായി  നിർമ്മിച്ച  കെട്ടിടത്തിലാണ്. അതിനോട് ചേർന്നാണ് പൊതു ശൗചാലയം നിർമ്മിക്കാൻ മാർക്ക് ചെയ്തിരുന്നത്. നിർമ്മാണ പ്രവൃത്തി ആരംഭിക്കാൻ രാവിലെ ജെ.സി.ബിയുമായി എത്തിയപ്പോഴാണ് വിദ്യാർത്ഥികൾ കൂട്ടമായെത്തി തടഞ്ഞത്. തുടർന്ന് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ 'ക്യാമ്പസ് സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തി വിദ്യാർത്ഥികൾ പ്രതിഷേധ ശൃംഖല സംഘടിപ്പിച്ചു. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അഞ്ജലി.പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അബ്ദുൽ ഹകീം, മുഹമ്മദ് നാഫിഹ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷിതത്വം തകർക്കാനുള്ള പഞ്ചായത്ത് അധിക്രതരുടെ ശ്രമം അനുവദിക്കുകയില്ല എന്നും ഈ ശ്രമത്തിൽ നിന്നും പഞ്ചായത്ത് അധിക്രതർ പിൻമാറണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
student, protest, against, public, toilet, on, campus, compund,