ഇടപാടുകാരെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ സ്ത്രീകൾ അഞ്ചര ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർന്നു


മംഗളുരു ജൂലൈ 20, 2018 • ഇടപാടുകാരെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ നാലു സ്ത്രീകൾ ജ്വല്ലറിയിൽ നിന്നും അഞ്ചര ലക്ഷം രൂപയുയുടെ സ്വർണ്ണവുമായി മുങ്ങി. മംഗളൂരുവിൽ ബന്തറിനടുത്തുള്ള വിജയ ലക്ഷ്മി ജ്വല്ലറിയിൽ നിന്നാണ് സ്വർണ്ണാഭരണങ്ങൾ മോഷണം പോയത്. വളകൾ മറ്റിയെടുക്കാനെന്ന് പറഞ്ഞ് സെയിൽസ് മാനെ സമീപിച്ച ഇവർ ജീവനക്കാരുടെ ശ്രദ്ധ തിരിച്  5,70000 രൂപ വില വരുന്ന ആറ് സ്വർണ്ണവളകളുമായി കടന്നു കളയുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഇവർ വളകൾ മോഷ്ടിച്ച് കടന്നു കളയുന്നത് വ്യക്തമായിട്ടുണ്ട്. ബന്തർ പോലീസ് കേസെടുത്ത് അന്വഷിച്ചു വരുന്നു. 

robbery, manlguru, news, gold, robbery,steal-gold-worth-5-lac