കലാലയങ്ങളിലെ റാഗിംഗ്: ശക്തമായ നടപടിയുണ്ടാവണം - എസ് എസ് എഫ്


കാസറഗോഡ് ജൂലൈ 14, 2018 • അറിവിന്റെ അക്ഷരമുറ്റങ്ങളിൽൽ നിന്ന് ഉയർന്നു വരുന്ന അരാജകത്വങ്ങൾ ഒട്ടും ആശ്വാസകരമല്ലെന്നും വിദ്യാർത്ഥികളെ പൈശാചിക പ്രവണതയിലേക്കെത്തിക്കുന്ന റാഗിംഗിനെതിരെ ശക്തമായ നടപടിയുണ്ടാവണമെന്നും എസ്.എസ്.എഫ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ഹയർ സെക്കന്ററി തലത്തിലടക്കം പടർന്നു പിടിക്കുന്ന റാഗിംഗ് ന്യായികരിക്കാനും കുറ്റക്കാരെ സംരക്ഷിക്കാനും രാഷ്ട്രീയക്കാർ അടക്കം സമൂഹത്തിലെ ഉന്നതരുടെ ഇടപെടലുകൾ ആശങ്കയോടെ കാണണമെന്നും യോഗം ചൂണ്ടിക്കാട്ടി.

അബ്ദുൽ ജബ്ബാർ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സ്വാദിഖ് ആവളം, സയ്യിദ് മുനീറുൽ അഹ്ദൽ, ഹാരിസ് ദാരിമി, അസീസ് സഖാഫി മച്ചമ്പാടി, അബ്ദുൽ റഹ്മാൻ സഖാഫി പൂത്തപ്പലം, ഷിഹാബ് പാണത്തൂർ, ശകീർ എം.ടി.പി, അബ്ദുൽ റഹ്മാൻ എരോൽ, ഫാറൂഖ് പൊസോട്ട്, കെ.എം.കളത്തൂർ സംബന്ധിച്ചു.

kasaragod, ssf, news, kumbla,