വൈദ്യുതി ലൈൻ വലിക്കുന്നതിനിടെ ഷോക്കേറ്റ് ജീവനക്കാരൻ മരിച്ചു; എട്ടുപേർക്ക് പരിക്ക്


മംഗളൂരു ജൂലൈ 18, 2018 • വൈദ്യുതി ലൈൻ വലിക്കുന്നതിനിടെ ഹൈ ടെൻഷൻ ലൈനിൽ നിന്ന് ഷോക്കേറ്റ് വൈദ്യുതി വിതരണ കമ്പനിയിലെ കോൺട്രാക്റ്റ് ജീവനക്കാരൻ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റു. മംഗളുരുവിൽ ബജ്പെക്ക് സമീപം മറവൂരിലാണ് സംഭവം. മെസ്കോം കോൺട്രാക്റ്റ് ജീവനക്കാരനായ ഗണേഷ (55) ആണ് മരിച്ചത്. എടപ്പദവ് സ്വദേശിയാണ് ഗണേഷ, ദിനേഷ്, വിശ്വനാഥ, ആനന്ദ്, ഗോപാൽ ധന ഞ്ജയ, കൃഷ്ണ, പദ്മനാഭ, മോഹന എന്നിവർക്കാണ് പരിക്കേറ്റത്. എട്ടുപേരുടെയും നില ഗുരുതരമാണ്.
പതിമൂന്ന് ജീവനക്കാർ ചേർന്ന് പുതിയ  ലൈൻ വലിക്കുന്നതിനിടെ കമ്പി തൊട്ടടുത്തു ഉണ്ടായിരുന്ന ഹൈടെൻഷൻ കമ്പിയിൽ തട്ടുകയായിരുന്നു.

mangluru, news, kumbla, kasaragod, obituary,