യാത്രയയപ്പ് നൽകിമൊഗ്രാൽ ജൂലൈ 25, 2018 • മൊഗ്രാൽ ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ ദീർഘകാലം പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ആയി സേവനമനുഷ്ഠിക്കുകയും ഇപ്പോൾ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം ലഭിച്ച് സ്ഥലം മാറിപ്പോവുകയും ചെയ്ത ശ്രീ ബിജു മാസ്റ്റർക്ക് സ്‌ക്കൂൾ പി. ടി. എ യാത്രയയപ്പു നൽകി. 

പി. ടി. എ പ്രസിഡന്റ് സിദ്ദിഖ്‌ റഹ്മാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എസ്. എം. സി ചെയർമാൻ അഷ്റഫ് പെർവാഡ്, അധ്യാപകരായ കൃഷ്ണൻ നമ്പൂതിരി, അബ്ദുൽ മുനീർ, മുകുന്ദൻ കെ. വി, ശിഹാബ് മൊഗ്രാൽ, അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ മനോജ് കുമാർ സ്വാഗതവും രാജീവൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

send-off, mogral, school, news, kasaragod,kumbla,