സീതാംഗോളിയിൽ സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടം; വർക്ക് ഷോപ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ ചില്ലുകൾ കല്ലിട്ട് തകർത്ത നിലയിൽ


സീതാംഗോളി, ജൂലൈ 30,2018 • വർക്ക് ഷോപ്പിൽ അറ്റ കുറ്റ പണികൾക്കായി നിർത്തിയിട്ടിരുന്ന അഞ്ചു വാഹനങ്ങളുടെ ചില്ല് കല്ലിട്ട് തകർത്ത നിലയിൽ. സീതാംഗോളിയിൽ പ്രവർത്തിക്കുന്ന ശ്രീദേവി ഓട്ടോ വർക്‌സിലാണ് സംഭവം. ഉടമ ജയന്ത ഇന്ന് രാവിലെ ഷോപ്പ് തുറക്കാനെത്തിയപ്പോഴാണ് വാഹനങ്ങളുടെ ചില്ലുകൾ തകർത്ത നിലയിൽ കാണപ്പെട്ടത്. തുടർന്ന് കുമ്പള പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. മൂന്ന് കാറുകൾ, വാൻ, ട്രാവലർ എന്നിവയാണ് അക്രമത്തിനിരയാക്കിയത്. സംഭവത്തിന് പിന്നിൽ സാമൂഹ്യ ദ്രോഹികളെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം തുടങ്ങി.
seethamgoli,  anti, social, activity, news, kumbla, kasaragod,