സീതാംഗോളി പോലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം നാളെസീതാംഗോളി ജൂലൈ 30,2018 • സാമൂഹ്യദ്രോഹികളുടെ വിളയാട്ടം രൂക്ഷമായ സീതാംഗോളിയിൽ പോലീസ് എയ്ഡ് പോസ്റ്റ് ഒരുങ്ങുന്നു. ബദിയടുക്ക പോലീസ് സ്റ്റേഷനും കുമ്പള പോലീസ് സ്റ്റേഷനും അതിർത്തി പങ്കിടുന്ന പ്രദേശമാണ് സീതാംഗോളി. ജൂൺ മാസം ഉണ്ടായ അക്രമ സംഭവത്തോടനുബന്ധിച്ച് ജനമൈത്രി പോലീസ് സീതാംഗോളിയിലേക്ക് കൂട്ടയോട്ടം നടത്തിയിരുന്നു. വിവിധ മത സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ പ്രദേശത്ത് ഒരു പോലീസ് എയ്ഡ് പോസ്റ്റിന് ആവശ്യം ഉയർന്നിരുന്നു. ആ പരിപാടിയിൽ വെച്ച് തന്നെ ജില്ലാ പൊലീസ് മേധാവി ഡോ. ശ്രീനിവാസ് ഐ.പി.എസ്‌ പോലീസ് എയ്ഡ് പോസ്റ്റ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിനുള്ളിൽ തന്നെ എയ്ഡ് പോസ്റ്റിന്റെ പണി പൂർത്തീകരിച്ചു. 

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയിൽ പോലീസ് എയ്ഡ് പോസ്റ്റ് നാടിന് സമർപ്പിക്കും. ജില്ലാ പോലീസ് മേധാവി ഡോ. ശ്രീനിവാസ് ഐ.പി.എസ്.,കുമ്പള സി.ഐ. കെ.പ്രേംസദൻ, എസ്.ഐ. ടി.വി.അശോകൻ, പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.

seethamgoli-police-aid-post