കടലാക്രമണം; കോയിപ്പാടി കടപ്പുറത്ത് റോഡ് മണൽ മൂടി


കുമ്പള ജൂലൈ 15, 2018 • കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് കോയിപ്പാടി കടപ്പുറത്ത് കടലാക്രമണം രൂക്ഷമായി. കടൽ ഭിത്തിയുടെ പല ഭാഗങ്ങളും ഒഴുകിപ്പോയി. തൊട്ടടുത്തുള്ള കോൺഗ്രീറ്റ് റോഡ് മണൽ മൂടി ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാർ മണൽ നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കാനുള്ള ശ്രമത്തിലാണ്. മൽസ്യത്തൊഴിലാളികളായ നിരവധി കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന പ്രദേശമാണിത്. അശാസ്ത്രീയമായ കടൽ ഭിത്തി നിർമ്മാണവും തീരത്ത് നിന്ന് അനധികൃതമായി മണൽ കടത്തുന്നതുമാണ് കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി സൃഷ്ടിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

sea-attack-kumbla-koipady