കർണ്ണാടക മണൽ എന്ന വ്യാജേന മണൽ കടത്ത്; രണ്ട് ലോറികൾ കുമ്പള പോലീസ് പിടിച്ചെടുത്തു.


കുമ്പള ജൂലൈ 12, 2018 • കർണ്ണാടക മണൽ എന്ന വ്യാജേന മഞ്ചേശ്വരം കടപ്പുറത്ത് നിന്ന് വ്യാപകമായി മണൽ കടത്തുന്നു. കുമ്പള സർക്കിൾ ഇൻസ്‌പെക്ടർ കെ.പ്രേംസദന്റെ നേതൃത്വത്തിൽ ആരിക്കാടിയിൽ നിന്ന് രണ്ട് ലോറികൾ പിടികൂടി.ഡ്രൈവർമാരായ ഇസ്മായിൽ (49), അൽത്താഫ് (23) എന്നിവരെ അറസ്റ് ചെയ്തു. ചില പൊലീസുകാർ കൈക്കൂലി വാങ്ങി മണൽ കടത്തുന്നതായി ഒരു പ്രമുഖ ചാനൽ സ്റ്റിംഗ് ഓപ്പറേഷനിലൂടെ പുറത്ത് വിട്ടിരുന്നു.അതിനാൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിരുന്നു. കുമ്പള എസ്.ഐ. അശോകൻ, സിവിൽ പോലീസ് ഓഫീസറായ പ്രതീഷ് എന്നിവരാണ് രൂപേഷ്, ഹരീഷ്, രാജീവ്  എന്നിവരാണ് മണൽ പിടികൂടിയത്.

news, kumbla, kasaragod,