അനധികൃത മണൽ കടത്ത്; നാലു പേർ അറസ്റ്റിൽ


കുമ്പള ജൂലൈ 28, 2018 •  കര്‍ണാടകയില്‍ നിന്ന് രേഖകളില്ലാതെ കടത്തുകയായിരുന്ന അഞ്ച്  മണല്‍ ലോറികള്‍ കുമ്പള പോലീസ് പിടികൂടി. നാലു പേരെ അറസ്റ്റു ചെയ്തു. ഒരാള്‍ പോലീസിനെ കണ്ട് ലോറി ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ഉപ്പള - കുമ്പള ദേശീയപാതയില്‍ വെച്ചാണ് കുമ്പള എസ് ഐ ടി.വി അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണല്‍ ലോറികള്‍ പിടികൂടിയത്.

ഡ്രൈവര്‍മാരായ പ്രജീഷ് (33), റഷീദ്, (32), മുജീബ് റഹ്മാന്‍ (30), മുഹമ്മദ് ഫാസില്‍ (24) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. യു.പി സ്വദേശിയായ ഡ്രൈവറാണ് ഓടിരക്ഷപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച അർദ്ധരാത്രി യും ശനിയാഴ്ച പുലർച്ചെ യുമായി പോലീസ് നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ അതിർത്തി കടന്ന് വന്ന ലോറികൾ പിടികൂടിയത്. പോലീസ് സംഘത്തിൽ സംഘത്തിൽ ഡ്രൈവർ ഹരീഷ്, സിവിൽ പോലീസ് ഓഫീസർമാരായ രൂപേഷ്, പ്രവീൺ എന്നിവരും ഉണ്ടായിരുന്നു.

sand-seized-four-arrest