ബാഡൂരിൽ കനാൽ നികത്തി മണൽ കടത്തുന്നതായി പരാതി

ബാഡൂർ ജൂലൈ 29, 2018 • പുത്തിഗെ ബാഡൂരിൽ കനാൽ മണ്ണിട്ടു നികത്തി മണൽ കടത്തുന്നതായി പരാതി. ബാഡൂർ ബെളമരം എന്ന പ്രദേശത്താണ് ഷിറിയ പുഴയിൽ നിന്നും കാർഷികാവശ്യങ്ങൾക്ക് വെള്ളമെത്തിക്കാൻ നിർമ്മിച്ച കനാലിനെ നികത്തി പിക്കപ്പിൽ മണൽ കടത്തുന്നത്. ദിവസേന നൂറോളം പിക്കപ്പ് മണൽ കടത്തിക്കൊണ്ടു പോകുന്നതായും വെള്ളം നിറഞ്ഞത് കാരണം കനാലിന്റെ അരികുകൾ ഇടിഞ്ഞതായും നാട്ടുകാർ പരാതിപ്പെടുന്നു. മുമ്പൊരിക്കൽ ഇറിഗേഷൻ വിഭാഗം അസിസ്റ്റൻറ് എഞ്ചിനീയർ ഇടപെട്ട് ജെ സി ബി ഉപയോഗിച്ച് മണ്ണ് എടുപ്പിച്ചിരുന്നു. അതിന് ശേഷമാണ് ആ സ്ഥലത്തു നിന്നും കുറെ മാറി വീണ്ടും മണ്ണിട്ട് നികത്തി പിക്കപ്പിൽ മണൽകടത്ത് ആരംഭിച്ചത്.

sand-puthige-badoor