കുമ്പള ജൂലൈ 21, 2018 • കുമ്പള ബദർ ജുമാ മസ്ജിദിൽ കവർച്ച. ശനിയാഴ്ച പുലർച്ചയോടെയാണ് മോഷണം എന്ന് സംശയിക്കുന്നു. പള്ളി പരിപാലന ഫണ്ടിന്റെയും മംഗല്യ നിധിയുടെയും ഗ്ലാസ്സ് കൊണ്ട് നിർമ്മിച്ച പെട്ടികളാണ് പള്ളിക്കകത്ത് കടന്ന മോഷ്ടാക്കൾ കവർന്നത്. ഇരു പെട്ടികളിലുമായി പതിനായിരത്തോളം രൂപ ഉണ്ടായിരുന്നതായി കരുതുന്നു. ഗ്ലാസ്സ് പൊട്ടിച്ച് പണം കവർന്ന ശേഷം പെട്ടി പള്ളി പരിസരത്ത് ഉപേക്ഷിച്ച് മോഷ്ടാക്കൾ കടന്നു കളഞ്ഞു. പള്ളിക്കമിറ്റി ഭാരവാഹികൾ കുമ്പള പോലീസിൽ പരാതി നൽകി.
news, kumbla, kasaragod, robbery, badar, juma, msjid,kumbla,