കഴുത്തിൽ കത്തിവെച്ച് സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച സംഭവം; അക്രമികളെക്കുറിച്ച് സൂചന ലഭിച്ചു


ബ​ദി​യ​ഡു​ക്ക ജൂലൈ 13, 2018 • നെ​ല്ലി​ക്ക​ട്ട ചൂ​രി​പ്പ​ള്ള​ത്ത് വീ​ട്ട​മ്മ​യുടേയും മ​രു​മ​ക​ളുടേയും പേ​ര​ക്കു​ട്ടി​ക​ളു​ടേയും ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ഡി​വൈ​എ​സ്പി എം.​വി. സു​കു​മാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ദി​യ​ഡു​ക്ക എ​സ്ഐ മെ​ൽ​ബി​ൻ ജോ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. 

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​രേ​ത​നാ​യ ബീ​രാ​ൻ ഹാ​ജി​യു​ടെ വീ​ടി​ന്‍റെ ജ​ന​ൽ പാ​ളി​യും ഇരുമ്പ് ഗ്രി​ൽ​സും അ​ട​ർ​ത്തി മാ​റ്റി അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ് വീ​ട്ട​മ്മ​യാ​യ ആ​മീ​ന​യേ​യും മ​രു​മ​ക​ൾ മറിയമ്പിയുടെയും പേ​ര​ക്കു​ട്ടി​ക​ളു​ടെ​യും ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ആ​ഭ​ര​ണ​ങ്ങ​ൾ മോഷ്ടിച്ചത്. .ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ.​എ. ശ്രീ​നി​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. അ​ക്ര​മി ജാ​ക്ക​റ്റാ​ണ് ധ​രി​ച്ച​തെ​ന്നും കൈ​യി​ൽ ഗ്ലൗ​സ​ല്ല ധ​രി​ച്ച​തെ​ന്നും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള കൈ​യു​റ​യാ​ണ് ധ​രി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ അ​ക്ര​മി സം​ഘം ബൈ​ക്കി​ലെ​ത്തി​യ​താ​കാ​മെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. 

ഒ​രാ​ൾ മാ​ത്ര​മാ​ണ് വീ​ടി​ന്‍റെ അ​ക​ത്തു​ക​ട​ന്ന​തെ​ങ്കി​ലും സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​ർ വാ​ഹ​ന​വു​മാ​യി പു​റ​ത്തു കാ​ത്തി​രു​ന്ന​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. മെ​ലി​ഞ്ഞ ശ​രീ​ര പ്ര​കൃ​ത​മു​ള്ള ആ​ളാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നും ഇ​യാ​ൾ കാ​സ​ർ​ഗോ​ഡ​ൻ ഭാ​ഷ സം​സാ​രി​ച്ചി​രു​ന്ന​തെ​ന്നും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. 

അ​തേ സ​മ​യം അ​ക്ര​മി​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സി​നു ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ ജ​യി​ലി​ൽ നി​ന്നു​മി​റ​ങ്ങി​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​വ​ർ​ച്ച ന​ട​ന്ന​തി​നു ശേ​ഷം പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​ർ മു​ങ്ങി​യ​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്.

robbery-case, kasaragod, badiyadukka,