ദേശീയപാതയിലെ കുഴി; എം എൽ യും നാട്ടുകാരും വാഗ്വാദം, ജനരോഷം തണുപ്പിക്കാൻ തകൃതിയിൽ കുഴികൾ പൊടിയിട്ട് നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു


കുമ്പള, ജൂലൈ 23, 2018 • ഞായറാഴ്ച രാത്രി അട്കത്ത് ബയയിൽ നടന്ന അപകടത്തിൽ രണ്ട് കുഞ്ഞുങ്ങൾ മരണപെട്ടതിനെത്തുടർന്ന് അപകടത്തിന് കാരണമായ റോഡിലെ കുഴിക്കൾക്കെതിരെ വൻ പ്രതിഷേധമാണ് അലയടിക്കുന്നത്. തിങ്കളാഴ്ച രാവിലെയോടെ കുഴി അടയ്ക്കാൻ പി.ഡബ്ള്യു.ഡിയുടെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണിട്ട് നികത്താൻ ശ്രമം നടത്തിയിരുന്നു. ഇതിനെതിരെ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും രംഗത്തിറങ്ങി. ഇന്നലത്തെ അപടത്തെ തുടർന്നുള്ള ജനരോഷത്തെ തണുപ്പിക്കാൻ വേണ്ടി ജനങ്ങളുടെ കണ്ണിൽ പൊടി ഇടുക മാത്രമാണിതെന്നും നാട്ടുകാർ ആരോപിച്ചു. 

അതിനിടെ പ്രമുഖ ചാനലിന്റെ റോഡ് ഷോവുമായി ബന്ധപ്പെട്ട് എം എൽ എ കുമ്പളയിലെത്തിയപ്പോൾ എം.എൽ യും നാട്ടുകാരും വാഗ്‌വാദമുണ്ടായി. താൽകാലിക അറ്റകുറ്റ പണികൾ മാത്രമേ ഇപ്പോ ചെയ്യാനാവൂ എന്നും നവംബർ വരെ റോഡ് പണി തുടങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

road-issue-nh-kasaragod-manjeshwar