'പൊട്ടിപ്പൊളിഞ്ഞ ദേശീയപാത' ഒരാഴ്ചക്കകം പണി തുടങ്ങിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരും - എൻ.എച്ച്. ആക്ഷൻ കമ്മിറ്റി


കാസർകോട് ജൂലൈ 25, 2018 • പിഞ്ചു കുഞ്ഞുങ്ങളടക്കം നിരവധി പേരുടെ ജീവൻ കവർന്ന ദേശീയപാതയിൽ എത്രയും പെട്ടെന്ന് പണിയാരംഭിച്ച് ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് എൻ.എച്ച്.ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ദേശീയപാത ദുരിത ബാധിതരായ പൊതു ജനങ്ങൾ ചേർന്ന് രൂപീകരിച്ച വാട്‌സ്ആപ്പ് കൂട്ടായ്മയാണ് കാസർകോട് എൻ.എച്ച് ആക്ഷൻ കമ്മിറ്റി. ദേശിയ പാതയിൽ ദുരന്തങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് കുമ്പള അന്നപൂർണ്ണ ഓഡിറ്റോറിയത്തിൽ പ്രത്യേക യോഗം ചേർന്നത്. പെർവാട് മുതൽ അണങ്കൂർ വരെ 11 കിലോമീറ്റർ റീടാറിംഗ് നടത്താൻ 75 ലക്ഷം രൂപ അനുവദിച്ച പശ്ചാത്തലത്തിൽ എത്രയും പെട്ടെന്ന് പണി ആരംഭിച്ചു ജനങ്ങളുടെ ജീവൻ രക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ ബഹുജന പ്രക്ഷോഭം നടത്താൻ ആക്ഷൻ കമ്മിറ്റി നേതൃത്വം നൽകും. പിഞ്ചു ജീവൻ പൊലിഞ്ഞ ബഹുജന വികാരം ശക്തമായ സമയത്ത് നാല് ദിവസം കൊണ്ട് പണി തുടങ്ങുമെന്ന് എം.എൽ.എ യും പൊതു മരാമത്ത് അസി.എക്സി.എൻജിനീയറും ഉറപ്പ് നൽകിയിരുന്നു. ഇത് പാലിച്ചില്ലെങ്കിൽ കാസറഗോഡ് ജനതയുടെ പ്രക്ഷോഭ സമരത്തിൽ അധികാരക്കസേരകൾ ഒലിച്ചു പോകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

road-issue-nh-action-committee