വെള്ളം കെട്ടിക്കിടക്കുന്നത് റോഡുകളുടെ പൂർണ്ണമായ തകർച്ചയ്ക്ക് കാരണമായി - കേരള ദേശീയ വേദി


കുമ്പള ജൂലൈ 13, 2018 • ദേശീയപാതയിൽ മൂടപ്പെട്ട്കിടന്ന ഓവുചാലുകളും മറ്റും നന്നാക്കാൻ മഴയ്ക്കു മുമ്പായി അധികൃതർ കാണിച്ച അനാസ്ഥയാണ് ജില്ലയുടെ ദേശീയപാതയുടെ പൂർണ്ണമായ തകർച്ചയ്ക്ക് കാരണമായതെന്ന്‌ കേരള ദേശീയ വേദി കുമ്പള യുണിറ്റ് കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു. 

ദേശീയപാതയിൽ റോഡിൽ തന്നെ മഴവെള്ളം കെട്ടിക്കിടക്കുന്നതാണ് റോഡ് തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. ഇത് വൻ കുഴികളും, ഗർത്തങ്ങളുമായി രൂപാന്തരപ്പെട്ട് ദേശീയപാതയുടെ തകർച്ചയ്ക്കു കാരണമാക്കി.. വലിയ യാത്രാ ദുരിതത്തിനും വാഹനാപകടത്തിനും വഴിവെച്ചു. റോഡ് അറ്റകുറ്റപ്പണികൾക്ക്‌ മഴയ്ക്ക്‌ മുമ്പ് സർക്കാർ നീക്കിവെച്ച തുകപോലും യഥാസമയം ചിലവഴിക്കാത്തതും കാലതാമസം നേരിട്ടതും ഉദ്യോഗസ്ഥ അലംഭാവം വിളിച്ചോതുകയാണെന്ന് ദേശീയവേദിയോഗം ആരോപിച്ചു. 

ദേശീയപാതയിൽ വാഹനാപകടങ്ങളും മരണങ്ങളും ആവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും അധികൃതർ കാണിക്കുന്ന മൗനം പ്രതിഷേധാർഹമാണെന്നും വിഷയത്തിൽ സർക്കാർ അടിയന്തര നടപടി യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സി. അബ്ദുല്ല മുസ്ലിയാരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. 

യോഗത്തിൽ പ്രസിഡന്റ്‌ ഹമീദ് കാവിൽ അധ്യക്ഷത വഹിച്ചു. തോമസ്. പി. ജോസഫ്, അഹമ്മദലി,കുമ്പള, ബഷീർ പാരഡൈസ്, കെ. പി മുഹമ്മദ്‌ മൊഗ്രാൽ, എം. എ മൂസ, റസ്സാഖ് ആരിക്കാടി, അഷ്‌റഫ്‌ കുമ്പള, അഷ്‌റഫ്‌ ബദ്‌രിയ നഗർ, മസൂദ് അട്ക്ക, മുസ്തഫ ഉപ്പള, സാജിദ് ബത്തേരി, നിസ്സാം ബംബ്രാണ, ബിലാൽ ബദ്‌രിയ്യ നഗർ എന്നിവർ സംബന്ധിച്ചു. ഹക്കീം കുമ്പള സ്വാഗതം പറഞ്ഞു.

road-issue-deshiyavedhi-kerala, kasaragod