സ്വാന്തനം പരിചരണം വളണ്ടിയർമാർക്ക് പരിശീലനം നൽകി


പുത്തിഗെ ജൂലൈ 20, 2018 • പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം പുത്തിഗെ സംയുക്തമായി സാന്ത്വന പരിചരണം വളണ്ടിയര്മാര്ക്കുള്ള ഏകദിന പരിശീലനം എ എൽ പി സ്‌കൂൾ ബാഡൂരിൽ 19/07/2018 ന് സംഘടിപ്പിച്ചു. സ്‌ത്രീകൾ,സ്കൂൾ കുട്ടികൾ,ക്ലബ് അംഗങ്ങൾ അടക്കം നിരവതി പേർ പരിപാടിയിൽ സംബന്ധിച്ചു. പുത്തിഗെ ഗ്രാമ പഞ്ചായത്ത്‌വൈസ് പ്രസിഡന്റ് പിബി മുഹമ്മദിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അരുണ ഉത്ഘാടനവും പുത്തിഗെ മെഡിക്കൽ ഓഫീസർ ശ്രീമതി രേഖ സ്വാഗതം പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൻ ശ്രീമതി ശാന്തി വൈ,ക്ഷേമ കാര്യ ചെയർമാൻ ശ്രീ ചനിയ പാടി,വികസന കാര്യ ചെയർപേഴ്സൻ ശ്രീമതി ജയന്തി,പഞ്ചായത്ത് അംഗങ്ങളായ ചന്ദ്ര എം, നഫീസ, ഹേമാവതി, കുടുംബ ശ്രീ ചെയർപേഴ്സൻ സുന്ദരി,ഹെൽത്ത് ഇൻസ്‌പെക്ടർ മോഹൻ, സിസ്റ്റർ അനുപ്രിയ,ബാഡൂർ സ്‌കൂൾ ഹെഡ്മാസ്റ്റർ സുധീർ മാസ്റ്റർ,മുഹിമ്മാത്ത് സ്കൂൾ അധ്യാപകൻ ഹനീഫ്, തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു. പെയിൻ ആൻഡ് പാലിയേറ്റീവ് ജില്ലാ കോ ഓർഡിനേറ്റർ ശ്രീമതി ഷിജി മനോജ് ക്ലാസ് എടുത്തു. പാലിയേറ്റീവ് കെയർ സിസ്റ്റർ രത്‌ന നന്ദി രേഖപ്പെടുത്തി.

puthige, news,