ഉദ്യോഗാർത്ഥിയുടെ പണമടങ്ങിയ പേഴ്സ് തിരിച്ചേൽപ്പിച്ച് അധ്യാപകൻ മാതൃകയായി


കുമ്പള ജൂലൈ 23, 2018 • പി എസ് സി പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാർത്ഥിയുടെ കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സ് തിരിച്ചേൽപ്പിച്ച് അധ്യാപകൻ മാതൃകയായി. ഞായറാഴ്ച മൊഗ്രാൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ നിയമനത്തിനുള്ള പി എസ് സി പരീക്ഷ പരീക്ഷയെഴുതാനെത്തിയ അരുൺകുമാറിന്റെ പേഴ്സാണ് അധ്യാപകനായ മുജീബ് റഹ്മാൻ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകിയത്. 

30,000 ത്തോളം രൂപയും തിരിച്ചറിയൽ രേഖകളും പേഴ്സിൽ ഉണ്ടായിരുന്നു. മൊഗ്രാൽ ഗവ. ഹയർ സെക്കൻററി സ്കൂൾ പ്രധാന അധ്യാപകൻ മനോജ് മുജീബ് റഹ്മാനെ അഭിനന്ദിച്ചു.

purse-back-to-the-owner