ബാഗിൽ നിന്ന് പുസ്തകമെടുക്കാൻ വൈകിയതിന് മർദ്ദിച്ചു; അധ്യാപികയ്‌ക്കെതിരെ കേസ്


കുമ്പള ജൂലൈ 17, 2018 • ബാഗിൽ നിന്ന് പുസ്തകമെടുക്കാൻ വൈകിയതിന് ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ അടിച്ചു പരിക്കേൽപ്പിച്ചുവെന്ന കേസിൽ അധ്യാപികയ്ക്കെതിര കേസ്. അട്ടഗോളി എ എൽ പി സ്കൂളിലെ അധ്യാപിക സത്യാവതിക്കെതിരെയാണ് ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയിൽ കുമ്പള പൊലീസ് ജുവൈനൽ ആക്ട് പ്രകാരം കേസെടുത്തു. പൈവളിഗെ ബായിക്കട്ടയിലെ സിദ്ദീഖിന്റെ മകൻ മൊയ്തീൻ സാദത്തിനാണ് മർദ്ദനമേറ്റത്.
kumbla-police-registered-case