കാസര്‍കോട്, ജൂലൈ 19, 2018 • ഏരിയാ ലിൽ ഒന്നര വയസുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച സംഭവത്തില്‍ മാതാവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. എരിയാല്‍ ബള്ളീരിലെ നസീമയുടെ മകള്‍ ഷംനയാണ് ബുധനാഴ്ച വൈകിട്ടോടെ വീടിന് 100 മീറ്റര്‍ അകലെ വയലിനോട് ചേര്‍ന്നുള്ള കിണറ്റില്‍ മുങ്ങിമരിച്ചത്.
നസീമയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതിനാല്‍ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാനസിക വിഭ്രാന്തി കാരണം എത്ര കുട്ടികളാണുള്ളതെന്നു പോലും ഇവര്ക്കറിയുന്നില്ലെന്നും പോലീസ് അറിയിച്ചു. വീട്ടമ്മ കുഞ്ഞിനെ കിണറ്റിലെറിഞ്ഞുവെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ കുഞ്ഞ് മുങ്ങിമരിച്ചുവെന്ന നിലയിലാണ് പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്നടപടികളുണ്ടാവുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.
കാസര്‍കോട് എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു. ഒന്നര വയസുള്ള ഷംനയെ കൂടാതെ മറ്റ് ഏഴു കുട്ടികളും നസീമയ്ക്കുണ്ട്.
police-questioned-mother-eriyal-incident