ഭർതൃവീട്ടിലെത്തിയ യുവതിക്ക് മർദ്ദനം: ഭർതൃപിതാവിനും മാതാവിനും ഭർത്താവിനുമെതിരെ കേസ്


കുമ്പള ജൂലൈ 11, 2018 • ഭർതൃവീട്ടിലെത്തിയ യുവതിയെ മർദിച്ചതിന് ഭർത്താവിനും അയാളുടെ മാതാപിതാക്കൾക്കുമെതിരെ കുമ്പള പൊലീസ് കേസെടുത്തു. ഹൊസങ്കടിയിലെ പരേതനായ ഇദ്ദീൻ കുഞ്ഞിയുടെ മകൾ ഫാത്തിമത്ത് ശബാനയുടെ പരാതിയിൽ ഷിറിയയിലെ മുസമ്മിൽ, പിതാവ് ഹുസൈൻ ഹാജി, മാതാവ് ആയിശ എന്നിവർക്കെതിരെയാണ് കേസ്.

ചൊവ്വാഴ്ച വൈകുന്നേരം ചെലവിന് ചോദിച്ച് വീട്ടലെത്തിയ ശബാനയെ മർദ്ദിക്കുകയും ദേഹത്ത് മണ്ണെണ്ണയൊഴിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. യുവതി കുമ്പള ജില്ല സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

police, case, beaten-up, news, kumbla, kasragod,