പൊട്ടിപ്പൊളിഞ്ഞ ദേശീയ പാത വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ ഹൈവേ സമരം താക്കീതായി


കാസർകോട് ജൂലൈ 10, 2018 •  കാസർകോട് മഞ്ചേശ്വരം ദേശീയ പാത തകർച്ചക്കെതിരെ സോഷ്യൽ മീഡിയ കൂട്ടായ്മയായ കാസറഗോഡ് എൻ.എച്ച് ആക്ഷൻ കമ്മിറ്റി പി.ഡബ്ള്യൂ.ഡി. ഓഫീസിലേക്ക് നടത്തിയ ഹൈവേ മാർച്ച് താക്കീതായി. ചൊവ്വാഴ്ച രാവിലെ ഏരിയാലിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കാസറഗോഡ് ടൗൺ ചുറ്റി പുലിക്കുന്നിലുള്ള പി.ഡബ്ള്യു.ഡി ദേശിയ പാത ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. റോഡിൽ കുഴിയിൽ വീണ് അപകടം സംഭവിച്ച പരിക്കേറ്റവരെ പ്രതീകാത്മകമായി അവതരിപ്പിച്ച് നീങ്ങിയ പ്രകടനത്തിൽ അധികാരികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ ശക്തമായ മുദ്രാവാക്യം വിളിയുയർന്നു. പുലിക്കുന്ന് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമത്തിൽ കാസർകോട് എൻ.എച്ച് ആക്ഷൻ കമ്മിറ്റി ചെയർമാൻ മുഹമ്മദ് ആനബാഗിലു, വൈസ് ചെയർമാൻ കെ.രാമകൃഷ്ണൻ, അബ്ദുല്ലത്തീഫ് കുമ്പള, മഹ്മൂദ് സീഗന്റെടി, ഉമർ പാട്ലടുക്ക,ഖലീൽ എരിയാൽ തുടങ്ങിയവർ സംസാരിച്ചു.പ്രകടനത്തിന് ഹമീദ് കോസ്മോസ്, ബഷീർ കുമ്പള, മുഹമ്മദ് സ്മാർട്ട്, അഷ്റഫ് കുളങ്കര, കബീർ എരിയാൽ ബുർഹാൻ തളങ്കര, മിശാൽ റഹ്‌മാൻ, ആരിഫ് മൊഗ്രാൽ, ഇസ്മായിൽ മൂസ, ഹസൻ മൂസ, സലാം മൊഗ്രാൽ, മൻസൂർ, സക്കരിയ്യ ആരിക്കാടി, റഹ്‌മാൻ മുഗു, ഇമ്രാൻ മഞ്ചേശ്വരം തുടങ്ങിയവർ നേതൃത്വം നൽകി.


nh, protest, news, kasraagod,