റോഡിലെ കുഴികൾ; കുമ്പള ദേശീയ പാതയിൽ ഗതാഗത തടസം


കുമ്പള, ജൂലൈ 20, 2018 • ദേശീയ പാതയിലുടനീളം രൂപപ്പെട്ട കുഴികൾ താണ്ടാനാവാതെ കുമ്പളയിൽ വാഹനഗതാഗത തടസം നേരിട്ടു. പെർവാഡ് മുതൽ ഉപ്പള വരെയുള്ള റോഡ് പിന്നിട്ടു കിട്ടുന്നതിന് ഡ്രൈവർമാർ കാട്ടുന്ന സാഹസമാണ് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാവുന്നത്. കുമ്പള പാലത്തിനടുത്ത് ഒരു വശത്തായി രൂപപ്പെട്ട വലിയ കുഴി വാഹനങ്ങൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. മൊഗ്രാൽ ലീഗാപ്പീസിനടുത്തും ദേശീയ പാതയിൽ സമാനമായ ഒരു പാതാളക്കുഴി രൂപപ്പെട്ടിട്ടുണ്ട്. ഈ കുഴികളിൽ നിന്ന് രക്ഷപ്പെടാൻ ഡ്രൈവർമാർ കുരുക്കവഴികൾ സ്വീകരിക്കുകയും മുന്നിലുള്ള വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ഗതാഗത തടസം ഉണ്ടാവുന്നത്. മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ തങ്ങിയാണ് വാഹനങ്ങൾ ഈ രണ്ട് സ്ഥലങ്ങളും പിന്നിടുന്നത്. ദിവസം തോറും റോഡിലെ കുഴികളുടെ എണ്ണവും വ്യാപ്തിയും ആഴവും കൂടിക്കൂടി വരികയാണ്. പെർവാഡ് മുതൽ ഉപ്പള വരെയുള്ള റോഡിന്റെ കുഴികളടക്കാൻ കരാറായിട്ടുണ്ടെങ്കിലും പ്രവർത്തി ആരംഭിക്കാൻ മാസങ്ങളെടുക്കുമെന്നാണ് അറിയുന്നത്.


ആരിക്കാടി ജങ്ഷൻ വരെ നീണ്ടു നിൽക്കുന്ന വാഹന നിരnh-kasaragod-manjeshwar