'ദേശീയ പാത ദുരിതം' കുഴിയടക്കൽ വൈകും. പെർവാട് മുതൽ തെക്കിൽ വരെ കരാർ എടുക്കാൻ ആളില്ല


കാസറഗോഡ് ജൂലൈ 17, 2018 •  നാൾക്കുനാൾ കുഴികളുടെ വലിപ്പവും ആഴവും കൂടി ദുസ്സഹമായ ദേശീയപാതയിലെ കുഴിയടക്കൽ ഇനിയും വൈകും. ഉപ്പള മുതൽ പെർവാട് വരെയുള്ളദേശീയപാതയിൽ 867582 രൂപക്ക് കരാർ ഏറ്റെടുത്തു. ആറു മാസം ഡിഫക്ട് ലിയബിലിറ്റി പീരിയഡുള്ള കരാറിൽ അറ്റകുറ്റപ്പണി മൂന്ന് മാസത്തിനകം പൂർത്തീകരിക്കണമെന്നതാണ് വ്യവസ്‌ഥ. എന്നാൽ ഏറ്റവും കൂടുതൽ കുഴികൾ ഉള്ള ദേശിയ പാത 66 ൽ 42/000 - 62/000 ൽ ( പെർവാട് മുതൽ ചട്ടഞ്ചാൽ വരെ) 20 കി.മീ. ടെൻഡർ വിളിച്ചപ്പോൾ ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. റീ ടെൻഡർ ജൂലൈ 17 ന് വീണ്ടും വിളിച്ചിരിക്കുകയാണ്. 

മഴക്കാലത്തിന് മുമ്പ് കൃത്യമായി അറ്റകുറ്റപ്പണി നടന്നിരുന്നെങ്കിൽ ഈ ദുരിതം അനുഭവിക്കേണ്ടി വരില്ലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ദിവസവും അപകടം സംഭവിച്ച് നിരവധി പേരാണ് ആശുപത്രിയിൽ എത്തുന്നത്. അതിൽ ഗുരുതരമായി അപകടം സംഭവിച്ച് നിരവധി പേർ മംഗളൂറു ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനെതിരെ ശക്തമായ ജനവികാരമാണ് നിലനിൽക്കുന്നത്. ക്ലബ്ബ്കളുടെയും കൂട്ടായ്മകളും കുഴിയടക്കൽ നടത്തിക്കൊണ്ടിരിക്കുന്നു. സോഷ്യൽ മീഡിയ കൂട്ടായ്മയിൽ രൂപം കൊണ്ട എൻ.എച്ച്.ആക്ഷൻ കമ്മിറ്റി ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നതായി അറിയുന്നു.

nh-kasaragod-manjeshwar