ദേശീയപാത: ജില്ലയിൽ സ്ഥലമെടുപ്പ് പൂർത്തിയായി; നഷ്ട പരിഹാര വിതരണം ഉടൻ പൂർത്തിയാക്കും


കാ​സ​ര്‍​ഗോ​ഡ് ജൂലൈ 11, 2018 • ജി​ല്ല​യി​ല്‍ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​യി. ത​ല​പ്പാ​ടി മു​ത​ല്‍ കാ​ലി​ക്ക​ട​വ് വ​രെ 87 കി​ലോ​മീ​റ്റ​ര്‍ പാ​ത 45 മീ​റ്റര്‍ വീ​തി​യി​ല്‍ നാ​ലു​വ​രി​യാ​യി​ട്ടാ​ണ് വി​ക​സി​പ്പി​ക്കു​ന്ന​ത്. ഇ​തി​നാ​യി നൂ​റ് ഹെ​ക്ട​ര്‍ ഭൂ​മി​യാ​ണ്ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത് ഇ​തി​ല്‍ 22 ഹെ​ക്ട​ര്‍ സ​ര്‍​ക്കാ​ര്‍ ഭൂ​മി​യും 78 ഹെ​ക്ട​ര്‍ സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ ഭൂ​മി​യു​മാ​ണ്. ഏ​റ്റെ​ടു​ത്ത ഭൂ​മി​യു​ടെ​യും അ​തി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ​യും വി​ല​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​ക്കി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റി. 

ഉ​ട​മ​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന ന​ട​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ല്‍ ന​വം​ബ​റോ​ടെ പൂ​ര്‍​ത്തി​യാ​ക്കി ഡി​സം​ബ​റോ​ടെ സ്ഥലം പൂ​ര്‍​ണ​മാ​യും ദേ​ശീ​യ​പാ​ത അ​ഥോറി​റ്റി​ക്ക് കൈ​മാ​റു​മെ​ന്ന് ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ.​ശ​ശി​ധ​ര​ഷെ​ട്ടി പ​റ​ഞ്ഞു. 

ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​യ​തോ​ടെ ടെ​ന്‍​ഡ​റു​ക​ള്‍​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​. ദേ​ശീ​യ​പാ​ത പ്ര​വൃ​ത്തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഓ​ഗ​സ്റ്റി​ല്‍ ന​ട​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ത​ല​പ്പാ​ടി-​ചെ​ങ്ക​ള, ചെ​ങ്ക​ള-​കാ​ലി​ക്ക​ട​വ് റീ​ച്ചു​ക​ളാ​യാ​ണ് പ്ര​വൃ​ത്തി ന​ട​ക്കു​ക. ജി​ല്ല​യി​ല്‍ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് 4300 കോ​ടി​യോ​ളം രൂ​പ ചെ​ല​വു​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഒ​രു കി​ലോ​മീ​റ്റ​റി​ന് 50 കോ​ടി രൂ​പ ചെ​ല​വിൽ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ര​ണ്ടു റീ​ച്ചു​ക​ള്‍​ക്കാ​യി 1750 കോ​ടി രൂ​പ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​യി 1,500 കോ​ടി​യോ​ളം രൂ​പ ന​ല്‍​കേ​ണ്ടി​വ​രും. മ​ഞ്ചേ​ശ്വ​രം, കാ​സ​ര്‍​ഗോ​ഡ്, ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്കു​ക​ളി​ലെ 33 വി​ല്ലേ​ജു​ക​ളി​ലെ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്. 

കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​ക​ളി​ലൂ​ടെ​യും 12 പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന​ പാ​തയ്ക്കായി 4000 പേ​രു​ടെ ഭൂ​മി ഏ​റ്റെ​ടു​ത്തു. ഇ​തി​ല്‍ 2122 കെ​ട്ടി​ട​ങ്ങ​ളു​ള്ളതിൽ 2066 കെ​ട്ടി​ട​ങ്ങ​ളു​ടെ വി​ല​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​യി.​ ഏ​റ്റെ​ടു​ത്ത 90 ഹെ​ക്ട​ര്‍ ഭൂ​മി​യു​ടെ 3ഡി ​വി​ജ്ഞാ​പ​നം ഇ​റ​ങ്ങി. പ​ത്ത് ഹെ​ക്ട​റോ​ളം ഭൂ​മി​യു​ടെ 3എ ​വി​ജ്ഞാ​പ​നം ഉ​ട​നു​ണ്ടാ​കും. ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റി​യ ഭൂ​മി​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 86.60 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 520 ഉ​ട​മ​ക​ള്‍​ക്കു​ള്ള തു​ക​യാ​ണി​ത്. 724 പേർക്ക് ന​ല്‍​കേ​ണ്ട 218.49 കോ​ടി രൂ​പ ഉ​ട​ന്‍ ല​ഭി​ക്കും.
nh-development-kasaragod