വർഗീയ ധ്രുവീകരണത്തിന് സംഘ് പരിവാർ ശ്രമം നടത്തുമ്പോൾ പോലീസ് നിഷ്ക്രിയരാവരുത് :മുസ്ലിം ലീഗ്


ഉപ്പള ജൂലൈ 17, 2018 • ബായാർ ബെരി പദവിൽ കന്ന് കാലി കടത്തുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്നും സംഘ് പരിവാർ ശക്തികൾ വീട്ടിൽ കയറി അക്രമം അഴിച്ച് വിട്ടതിന് പിന്നിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുക എന്ന ഗൂഡ തന്ത്രത്തിന്റെ ഭാഗമാണന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രിസിഡണ്ട് ടി എ മൂസയും ജനറൽ സെക്രട്ടറി എം അബ്ബാസും ആരോപിച്ചു സംഭവത്തിൽ ശക്തമായ പ്രിതിഷേധം രേഖപ്പെടുത്തുകയും ഇത്തരം അക്രമണങ്ങൾ നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി ശിക്ഷിക്കുന്നതിന് പകരം നിസാരവൽകരിച്ച് സംഭവം ലഘൂകരിക്കാനുള്ള പോലീസ് നീക്കം അപലപനീയമാണന്നും മുസ്ലിം ലീഗ് ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

muslim-league-uppala