മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലത്തിൽ പഞ്ചായത്ത് തല നേതൃ സംഗമങ്ങൾ പൂർത്തിയായി

ഉപ്പള ജൂലൈ 15, 2018 • സംഘടന സംവിധാനം താഴെ തട്ടിൽ സജീവമാക്കുന്നതിലേ കായി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ തീരുമാന പ്രകാരം പഞ്ചായത്ത് പ്രവർത്തക സമിതി അംഗങ്ങൾ, വാർഡ് പ്രിസിഡണ്ട്/ സെക്രട്ടറിമാർ പോഷക സംഘടന നേതാക്കൾ, ജന പ്രിതിനിധികൾ എന്നിവർ സംബന്ധിച്ച പഞ്ചായത്ത് തല നേതൃ സംഗമങ്ങൾ പൂർത്തിയായി പാർലമെന്റ് തെരെഞ്ഞെടുപ്പ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രിസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്ര, മേൽ ഘടകങ്ങളുടെ നിർദേശപ്രകാരമുള്ള കേന്ദ്ര-കേരള സർക്കാരുക ളുടെ ജന ദ്വോഹ നടപടികൾകെതിരെയുള്ള സമരങ്ങൾ, റേഷൻ കാർഡ് അടക്കമുള്ള ജനകീയ വിശയങ്ങളിലെ ശക്തമായ ഇടപെടലുകൾ തുടങ്ങിയവ സജീവ ചർച്ചയ്ക് വിധേയമാവുകയും ഇത്തരം വിശയങ്ങളിൽ വിജയകരമായ പ്രവർത്തനങ്ങൾ നടത്തുവാനും തീരുമാനിച്ചു 

യു ഡി എഫ് ഭരിക്കുന്ന ഗ്രാമ പഞ്ചായത്തുകളെ തിരഞ്ഞ് പിടിച്ച് ഭരണ സ്തംഭനം ഉണ്ടാക്കാൻ വേണ്ടി അടിക്കടി ഉദ്യോഗ സ്തരെ സ്ഥലം മാറ്റി കൊണ്ടിരിക്കുകയും ഒന്നര വർഷത്തോളമായി വിവിധ ക്ഷേമ പെൻഷനുകളുടെ പുതിയ അപേക്ഷകരെ സൈറ്റ് ബ്ലോക്ക് ചെയ്ത് കൊണ്ട് അനുകൂല്യങ്ങൾ തടഞ്ഞ് വെയ്കുകയും, ലൈഫ് ഭവന പദ്ധതിയിൽ നൂലാമാലകൾ ഉണ്ടാക്കി അർഹരായവരെ ഒഴിവാക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന ഇടത് സർക്കാരിന്റെ നയങ്ങൾകെതിരെ യോഗങ്ങളിൽ ശക്തമായ പ്രിതിഷേധം രേഖപ്പെടുത്തി

മണ്ഡലം തല ഉത്ഘാടനം മഞ്ചേശ്വരം പഞ്ചായത്തിൽ മുസ്ലിം ലീഗ് ജില്ല പ്രിസിഡണ്ട് എം സി ഖമറുദ്ധീൻ നിർവഹിച്ചു വിവിധ പഞ്ചായത്ത് തല യോഗങ്ങളിൽ ജില്ല ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ, എൻ എ നെല്ലിക്കുന്ന് എം എൽ എ,മണ്ഡലം പ്രിസിഡണ്ട് ടി എ മൂസ, ജന:സെക്രട്ടറി എം അബ്ബാസ് ജില്ല ഭാരവാഹികളായ പി എം മുനീർ ഹാജി, മൂസ ബി ചെർക്കള, അസീസ് മരിക്കെ, മണ്ഡലം ഭാരവാഹികളായ അശ്രഫ് കർള, എ കെ ആരിഫ്, പി എച്ച് അബ്ദുൽ ഹമീദ്, എം എസ് എ സത്താർ ഹാജി, ഹമീദ് കുഞ്ഞാലി, പോഷക സംഘടന നേതാക്കളായ എ കെ എം അശ്രഫ്, സൈഫുള്ള തങ്ങൾ, റഹ്മാൻ ഗോൾഡൻ,ഇർഷാദ് മൊഗ്രാൽ, സിദ്ധീഖ് മഞ്ചേശ്വരം, സവാദ് അംഗഡി മുഗർ, അബ്ദൽ റഹ്മാൻ ബന്തിയോട്, ഉമ്മർ അപ്പോളൊ, വളപ്പ് അബ്ദുൽ റഹ്മാൻ ഹാജി,കാദർ മൊഗ്രാൽ, ഖലീൽ മരിക്കെ, അബു ബദ്രിയ നഗർ, അശ്രഫ് ബൽക്കാട്, അസീസ് പെർമൂദെ പഞ്ചായത്ത് നേതാക്കളായ റഹ്മത്തുള്ള സാഹിബ്, കെ എം അബ്ദുൽ കാദർ, എം ബി യൂസുഫ് ഹാജി, വി പി ശുകൂർ ഹാജി, അഡ്വ: സക്കീർ അഹ്മദ്, അശ്രഫ് കൊടിയമ്മ, ഇസ്മയിൽ ഹാജി കണ്ണൂർ, റസാക് കോടി, അബൂബക്കർ പെർദന, സിദ്ധീക് ഒളമുഗർ, അന്തുഞ്ഞി ഹാജി ചിപ്പാർ, സെഡ് എ കയ്യാർ, മുഹമ്മദ് കുഞ്ഞി ബൽഗാം, വാഹിദ് കുടൽ, ടി എം മൂസ കുഞ്ഞി, ഉമ്മറബ്ബ ആനക്കല്ല്, ഗ്രാമ പഞ്ചായത്ത് പ്രിസിഡണ്ട്മാരായ ശാഹുൽ ഹമീദ് ബന്തിയോ ഡ്, ബി എ മജീദ്, അസീസ് ഹാജി, കെ എൽ പുണ്ഡരീകാക്ഷ സംബന്ധിച്ചു.

muslim-league-manjeshwaram