മസ്കത്ത് കെ.എം.സി.സി ചെർക്കളം അബ്ദുള്ള അനുസ്മരണം


മസ്കത്ത് ജൂലൈ 28, 2018 • മസ്കത്ത് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെയും,റൂവി ഏരിയ കമ്മിറ്റിയുടെയും സംയുക്താഭിമുക്യത്തിൽ അന്തരിച്ച ചേർക്കളം അബ്ദുള്ള സാഹിബ്‌ അനുസ്മരണവും മയ്യിത്ത്‌ നിസ്കാരവും നടന്നു. കാസർഗോഡ്‌ ജില്ലയിൽ നിന്നും ഉദിച്ചുയർന്ന അബ്ദുള്ള സാഹിബ്‌ സമൂഹത്തിന്റെ ഉന്നമനത്തിനും സേവനത്തിനും വേണ്ടി ജീവിതത്തിന്റെ നല്ലൊരു ഭാഗം മാറ്റി വെച്ച നേതാവാണെന്ന് കെ എം സി സി നേതാക്കൾ അഭിപ്രായപ്പെട്ടു. ഹസൻ ബാവ മുസല്യാർ മയ്യിത്ത്‌ നിസ്‌കാരത്തിനു നേതൃത്വം നൽകി. റുവി കെ എം സി സി ആക്ടിംഗ്‌ പ്രസിഡണ്ട്‌ സുലൈമാൻ കുട്ടി, മഞ്ചേശ്വരം മണ്ഡലം കെ എം സി സി നേതാക്കളായ അബ്ദുൾ സലാം മഞ്ചേശ്വരം, ഷംസു സുക്കാനി. കെ എം സി സി സെന്റ്രൽ കമ്മറ്റി സെക്രട്ടറി അഷ്രഫ്‌ കിണവക്കൽ. സെയ്ദു ഹാജി ഹാജി പൊന്നാനി, കെ പി അബ്ദുൾ കരീം, മൊയ്‌ദീൻ ഇച്ചിലങ്കോട്, ഇബ്ബൂ പെരിയപ്പടി, ഷമീർ, പാറയിൽ തുടങ്ങിയവർ അനുശോചന യോഗത്തിൽ സംസാരിച്ചു.

muscut, cherkkalam, abdulla, condolence,muscat-kmcc