കുമ്പള, പൈവളികെ, കുഞ്ചത്തൂർ സ്കൂളുകൾക്ക് കമ്പ്യൂട്ടർ വാങ്ങാൻ എം.പി, ഫണ്ടിൽ നിന്നും 27 ലക്ഷം


കാസറഗോഡ് ജൂലൈ 08, 2018 • ജി​ല്ല​യി​ൽ കുമ്പള, പൈവളികെ, കുഞ്ചത്തൂർ ഹയർ സെക്കൻററി സ്കൂളുകൾ ഉൾപ്പടെ 17 വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് കം​പ്യൂ​ട്ട​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പി.​ക​രു​ണാ​ക​ര​ൻ എം​പി​യു​ടെ ഫ​ണ്ടി​ൽ നി​ന്നും 27.25 ല​ക്ഷം രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക്ക് ജി​ല്ലാ ക​ള​ക്ട​ർ ഭ​ര​ണാ​നു​മ​തി ന​ൽ​കി. 

ജി​വി​എ​ച്ച്​എ​സ്.എ​സ്മ​ടി​ക്കൈ, ജി​എ​ച്ച്എ​സ്എ​സ് ഉ​ദി​നൂ​ർ, പാ​ണ്ടീ, കൂ​ഞ്ച​ത്തൂ​ർ, പൈ​വ​ളി​ഗെ, ബ​ളാം​തോ​ട്, ചാ​യ്യോം, കു​ന്പ​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ, കോ​ടോ​ത്ത് ഡോ.​അം​ബേ​ദ്ക​ർ സ്മാ​ര​ക ജിഎ​ച്ച്എ​സ്എ​സ്, പെ​രി​യ ന​വോ​ദ​യ വി​ദ്യാ​ല​യ എ​ന്നി​വ​യ്ക്ക് ര​ണ്ടു​ല​ക്ഷം രൂ​പാ​വീ​ത​വും ജി​യു​പി സ്കൂ​ൾ നാ​ലി​ലാം​ക​ണ്ടം,  കോ​ളി​യ​ടു​ക്കം യു​പി സ്കൂ​ൾ, കൈ​ത​ക്കാ​ട് എയു​പി സ്കൂ​ൾ, കു​ന്തി​ക്കാ​മ എ.​എ​സ്.​ഇ. സ്കൂ​ൾ എ​ന്നി​വ​യ്ക്ക് ഓ​രോ ല​ക്ഷം രൂ​പ​യും വീ​ത​വും​മാ​ണ് അ​നു​വ​ദി​ച്ച​ത്. 

കാ​സ​ർ​ഗോഡ് മ​ഡോ​ണ എയു​പി സ്കൂ​ളി​ന് 1.75 ല​ക്ഷം രൂ​പ​യും കു​ന്പ​ള ജി​എ​ഫ്​എ​ൽപിഎ​സ്, ചാ​ത്ത​ങ്കൈ ജിഎ​ൽ​പി സ്കൂ​ൾ എ​ന്നി​വ​യ്ക്ക 75000 രൂ​പ വീ​ത​വും അ​നു​വ​ദി​ച്ചു.

mp-funds, kumbla, paivalike, kunjathoor, schools,