നൂറാം വാർഷികത്തോടനുബന്ധിച്ച് മൊഗ്രാൽ സ്പോട്സ്ക്ലബ് ഫുട്ബോള്‍ പ്രതിഭകള്‍ക്കായി ട്രയല്‍സ് ഒരുക്കുന്നു


മൊഗ്രാൽ ജൂലൈ 15, 2018 •  അണ്ടര്‍-16 വിഭാഗത്തിലുള്ള കുട്ടികളില്‍ നിന്നും പ്രതിഭകളെ കണ്ടെത്താനും അതെ തുടര്‍ന്ന് തൃക്കരിപ്പൂരില്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷനു കീഴില്‍ നടക്കുന്ന ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുന്ന മൊഗ്രാൽ സ്പോട്സ്ക്ലബ് ജൂനിയർ ടീമിനെ തെരഞ്ഞെടുക്കാനുമായി സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നു. ട്രയല്‍സ് ഈ വരുന്ന ഞായറാഴ്ച (22/07/2018)

രാവിലെ 7 മണിക്ക് മൊഗ്രാൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും. ട്രയല്‍സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ കൃത്യസമയത്ത് എത്തി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടാതാണ്. ട്രയല്‍സില്‍ പങ്കെടുക്കുന്ന കുട്ടികള്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ കൊണ്ടു വരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പറില്‍ ബന്ധപ്പെടുക. 9567426522 , 9895 108654, 9746353551 , 9895852275 , 9895629744

mogral, sports,club, news,kasragod,